Times Kerala

ആയൂരിൽ അക്രമി സംഘത്തിന്റെ കുത്തേറ്റ് ലോറി ഡ്രൈവര്‍ മരിച്ച‌ കേസില്‍ നാലാമത്തെ പ്രതിയും അറസ്റ്റില്‍

 
ആയൂരിൽ അക്രമി സംഘത്തിന്റെ കുത്തേറ്റ് ലോറി ഡ്രൈവര്‍ മരിച്ച‌ കേസില്‍ നാലാമത്തെ പ്രതിയും അറസ്റ്റില്‍

കൊല്ലം: ആയൂരിൽ ലോറി ഡ്രൈവറായ കുണ്ടറ കേരളപുരം സ്വദേശി അജയൻപിള്ളയെ കുത്തേറ്റ് മരിച്ച‌ കേസില്‍ നാലാമത്തെ പ്രതിയും പിടിയിലായി. മൈലക്കാട് സ്വദേശി അനില്‍ ജോബാണ് അറസ്റ്റിലായത്. അഞ്ചംഗസംഘത്തില്‍ ശേഷിക്കുന്ന ഒരാള്‍‌ക്കായി അന്വേഷണം തുടരുകയാണ്. മൈലക്കാട് ഭാഗത്തു നിന്നാണു അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. അക്രമി സംഘം ഉപയോഗിച്ച ബൈക്കുകളിൽ ഒന്ന് ഇത്തിക്കര ആറ്റിൽ നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മൈലക്കാട് സ്വദേശി ഹരികൃഷ്ണൻ , ഇത്തിക്കര സ്വദേശികളായ അഖിൽ , സുധിൻ എന്നിവരാണ് അറസ്റ്റിലായ മറ്റുളളവര്‍.

Related Topics

Share this story