Times Kerala

ടോക്കിയോ ഒളിംപിക്‌സ്; ഹോക്കിയിൽ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്ന് അർജന്റീനയ്‌ക്കെതിരെ

 
ടോക്കിയോ ഒളിംപിക്‌സ്; ഹോക്കിയിൽ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്ന് അർജന്റീനയ്‌ക്കെതിരെ

ഒളിംപിക്‌സിൽ ഒരു മെഡൽ എന്ന ലക്ഷ്യവുമായി ടോക്കിയോയിൽ വനിതാ ഹോക്കിയിൽ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും. സെമിയിൽ കരുത്തരായ അർജന്റീനയാണ് റാണി രാംപാലിന്റെയും സംഘത്തിന്റെയും എതിരാളികൾ. ഉച്ചകഴിഞ്ഞ് 3.30നാണ് സെമി പോരാട്ടം നടക്കുക.

ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യം തോൽവികൾ മാത്രം വഴങ്ങിയ ഇന്ത്യയുടെ തിരിച്ചുവരവാണ് നമ്മൾ പിന്നീട് കണ്ടത്. തുടർന്ന് ക്വാർട്ടർ ഫൈനലിൽ മൂന്ന് തവണ ചാമ്പ്യന്മാരായ കരുത്തരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ ചരിത്രം കുറിച്ചുകൊണ്ട് സെമിയിൽ പ്രവേശിച്ചു. ഇനി ഒരു മെഡലെന്ന ചരിത്രനേട്ടത്തിനായാണ് ഇന്ത്യക്കാർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്നത്.

Related Topics

Share this story