Times Kerala

‘എലെയ്ൻ തന്നെ വേഗറാണി’; ടോക്കിയോ ഒളിംപിക്സിൽ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വർണം നേടി ജമൈക്കൻ താരം

 
‘എലെയ്ൻ തന്നെ വേഗറാണി’; ടോക്കിയോ ഒളിംപിക്സിൽ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വർണം നേടി ജമൈക്കൻ താരം

ടോക്കിയോ ഒളിംപിക്‌സ് വനിതകളുടെ 200 മീറ്ററിലും ജമൈക്കയുടെ എലെയ്ന്‍ തോംസൺ ഹെറയ്ക്ക് സ്വർണം. 21.53 സെക്കന്റിലാണ് എലെയ്ന്‍ മത്സരം ഫിനിഷ് ചെയ്തത്. ഇത് ഏറ്റവും വേഗമേറിയ രണ്ടാമത്തെ സമയമാണ്.

നേരത്തെ 100 മീറ്ററിൽ സ്വർണം നേടിയതിനു പിന്നാലെയാണ് 200 മീറ്ററിലെ താരത്തിന്റെ സ്വർണനേട്ടം. നബീമയുടെ ക്രിസ്റ്റ്യൻ എംബോമ(21.81) വെള്ളിയും, അമേരിക്കയുടെ ഗബ്രിയേല തോമസ്(21.87) വെങ്കലവും സ്വന്തമാക്കി. എന്നാൽ ജമൈക്കയുടെ സൂപ്പർതാരം ഷെല്ലി ആൻ ഫ്രേസർ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 100 മീറ്റർ ഫൈനലിൽ 10.61 സെക്കൻഡിൽ ഒളിംപിക് റെക്കോർഡോടെയാണ് എലെയ്ന്‍ സ്വർണം നേടിയത്. 33 വർഷം പഴക്കമുള്ള അമേരിക്കയുടെ ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നറിന്റെ(ഫ്ലോജോ) റെക്കോർഡാണ് എലെയ്ന്‍ മറികടന്നത്. കൂടാതെ 2004, 2008 ഒളിംപിക്സുകൾക്ക് ശേഷം വനിതകളിൽ ആദ്യമായാണ് ഒരു താരം 100 മീറ്ററിലും 200 മീറ്ററിലും ജയിച്ച് ഇരട്ടസ്വർണനേട്ടം സ്വന്തമാക്കുന്നത്.

Related Topics

Share this story