Times Kerala

ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ; ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത മാർക്ക് മറികടന്ന് താരം

 
ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ; ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത മാർക്ക് മറികടന്ന് താരം

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഫൈനലിൽ പ്രവേശിച്ചു. യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം നടത്തിയാണ് താരം ഫൈനലിൽ കടന്നത്.

ഗ്രൂപ്പ് എ യോഗ്യത റൗണ്ടിൽ ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്റർ എറിഞ്ഞാണ് താരം ഫൈനൽ യോഗ്യത നേടിയത്. 83.50 മീറ്ററായിരുന്നു യോഗ്യത മാർക്ക്. നീരജിന്റേതാണ് ഗ്രൂപ്പ് എ യോഗ്യത റൗണ്ടിലെ മികച്ച ദൂരം. നീരജിന്റെ ആദ്യ ഒളിംപിക്‌സാണിത്. ശനിയാഴ്ചയാണ് ഫൈനൽ പോരാട്ടം നടക്കുക.

Related Topics

Share this story