Times Kerala

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഇനി സമ്പൂർണ ലോക്ക് ഡൗൺ ഞായറാഴ്ച മാത്രം

 
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഇനി സമ്പൂർണ ലോക്ക് ഡൗൺ ഞായറാഴ്ച മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ ഇളവുകൾ സംബന്ധിച്ച് തീരുമാനമുണ്ടായിരിക്കുന്നത്. നിയന്ത്രണങ്ങളിലെ പുനക്രമീകരണം മുഖ്യമന്ത്രി നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ഞായറാഴ്ച ഒഴികെ മറ്റുള്ള എല്ലാ ദിവസങ്ങളിലും കടകള്‍ തുറക്കാന്‍ അനുമതി നല്‍കും. നിലവിലെ ശനിയാഴ്ച ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണും നീക്കിയിട്ടുണ്ട്. ടിപിആര്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും റദ്ദാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ അടിസ്ഥാനമാക്കി പ്രാദേശിക നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തും. കടകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കാമെന്നാണ് സൂചന. പുതിയ മാറ്റം അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം ഞായറാഴ്ച സ്വാതന്ത്ര്യ ദിനത്തിലും (ഓഗസ്റ്റ് 15), മൂന്നാം ഓണത്തിനും (ഓഗസ്റ്റ് 22) ലോക്ഡൗണ്‍ ഉണ്ടാവില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഇനി സമ്പൂർണ ലോക്ക് ഡൗൺ ഞായറാഴ്ച മാത്രം

Related Topics

Share this story