Times Kerala

എച്ച്ഡിഎഫ്സി ബാങ്ക് ഓണം ‘ഫെസ്റ്റിവ് ട്രീറ്റ്സ്’ സമാരംഭിക്കുന്നു

 
എച്ച്ഡിഎഫ്സി ബാങ്ക് ഓണം ‘ഫെസ്റ്റിവ് ട്രീറ്റ്സ്’ സമാരംഭിക്കുന്നു

കേരളത്തിലെ ഓണാഘോഷത്തോടനുബന്ധിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് അതിന്റെ മുൻനിര ഫെസ്റ്റിവ് ട്രീറ്റ്സ് കാമ്പെയ്‌നിന്റെ കീഴിൽ നിരവധി ഡിസ്‌കൗണ്ട് ഓഫറുകൾ സമാരംഭിച്ചു.  ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു ഡസൻ ഓഫറുകളാണ് ബാങ്ക് വായ്പ ഉൽപന്നങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാ ഫെസ്റ്റിവ് ട്രീറ്റ്സ് ഓണം ഓഫറുകളും 2021 സെപ്റ്റംബർ 30 വരെ ലഭ്യമായിരിക്കും. കാർ വായ്പകൾ, ഇരുചക്ര വാഹന വായ്പകൾ, ഭവന വായ്പകൾ, ബിസിനസ് വായ്പകൾ എന്നിവയിലാണ് ഏറ്റവും ശ്രദ്ധേയമായ ഓഫറുകൾ. സ്വർണ വായ്പ,  പണയങ്ങൾക്കെതിരായ വായ്പകൾ, വസ്തുവിനുമേലുള്ള വായ്പകൾ എന്നിവയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് & ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കുകളും ലഭിക്കും. അധിക ചിലവില്ലാതെ അവരുടെ വാങ്ങലുകൾ ഇഎംഐകളാക്കി മാറ്റാനും അവർ യോഗ്യരാണ്.

ഓണം കേരളത്തിനും കേരളീയർക്കുമുള്ള ഒരു പ്രധാന ഉത്സവമാണ്. ഇത് ഒരു പുതിയ തുടക്കം കുറിക്കുന്നു, സന്തോഷവാർത്തയുടെ മുന്‍സൂചനയുമാണ്, ”എച്ച്ഡിഎഫ്‌സി ബാങ്ക്, കേരള സോണൽ ഹെഡ് ശ്രീ. ഹെമി സെബാസ്റ്റ്യൻ പറഞ്ഞു. മഹാമാരി ബാധിച്ച  ഈ സമയത്ത് ആളുകൾ അവരുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ആഗ്രഹിക്കുന്നു. ചിലർക്ക് അവരുടെ ജോലി, പഠനം, ജീവിതം എന്നിവയിൽ സഹായിക്കുന്ന പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും ഉൽപ്പന്നങ്ങളും ആവശ്യമുണ്ട്.. ഫെസ്റ്റിവ് ട്രീറ്റ്സ് ഓണം ഓഫറുകൾ വാങ്ങലുകൾക്കും കുറഞ്ഞ പ്രോസസ്സിംഗ് ഫീസുകൾക്കും വിവിധ വായ്പകൾക്ക് കുറഞ്ഞ പലിശ നിരക്കുകൾക്കും ഇളവുകൾ നൽകും. വാങ്ങലുകൾ മാറ്റിവച്ചുകൊണ്ടിരുന്ന ആളുകൾക്ക് മികച്ച ഓഫറുകൾ പ്രയോജനപ്പെടുത്താം.

വായ്പ വിശദാംശങ്ങൾ

  • കാർ വായ്പപലിശ നിരക്ക് @ 7.65% മുതൽ.
  • ഉപയോഗിച്ച കാർ വായ്പവരുമാന തെളിവ് കൂടാതെ കാർ മൂല്യത്തിൽ 85% വരെയും വരുമാന തെളിവ് സഹിതം 100% വരെയും ഉപഭോക്താക്കൾക്ക് വായ്പ ലഭിക്കും. കാർ മൂല്യത്തിന്റെ 150% വരെ റീഫിനാൻസിംഗ് സൗകര്യത്തോടുകൂടിയ 1 വർഷത്തെ വിപുലീകരിച്ച വാറണ്ടിക്കും അവർക്ക് അപേക്ഷിക്കാം.
  • ഇരുചക്ര വാഹന വായ്പഒരു ഇരുചക്രവാഹനം വാങ്ങുന്നതിന് ബാങ്ക് ഉപഭോക്താക്കൾക്ക് 100% വരെ ഫൈനാൻസിംഗ് ലഭിക്കും. ബാങ്ക് പ്രോസസ്സിംഗ് ഫീസും 50% കുറച്ചു.
  • ഹോം ലോൺ പുതിയ ഉപഭോക്താക്കൾക്ക് പ്രതിവർഷം 6.75%* മുതൽ പലിശ നിരക്ക് ആരംഭിക്കും, നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്ക് 50 ലക്ഷം രൂപ വരെയുള്ള ടോപ്പ്-അപ്പ് ലോണിന് അപേക്ഷിക്കാം.
  • ബാങ്ക് യഥാക്രമം 40 ലക്ഷം, 75 ലക്ഷം രൂപ വരെ ഈടില്ലാത്ത വ്യക്തിഗത, ബിസിനസ് വായ്പകൾ വാഗ്ദാനം ചെയ്യുന്നു. വ്യക്തിഗത വായ്പയുടെ പ്രോസസ്സിംഗ് ഫീസ് 1999 രൂപയായിരിക്കും, അതേസമയം ബിസിനസ്സ് വായ്പകളുടെ 50% പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കപ്പെടും.
  • 22.5% വരെ ക്യാഷ്ബാക്ക് + ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾക്ക് ചിലവില്ലാത്ത ഇഎംഐ & ഉപഭോക്തൃ വായ്പകൾ.
  • പണങ്ങൾക്കെതിരായ വായ്പകൾക്ക്, 750 രൂപ പ്രോസസ്സിംഗ് ഫീസ് ഉണ്ടാകും.

2019 ൽ ആരംഭിച്ചതിനുശേഷം, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഫെസ്റ്റീവ് ട്രീറ്റ്സ് ബാങ്കിംഗ് വ്യവസായത്തിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ കാമ്പെയ്‌ൻ ആൺ.. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലും ഈസി ഇഎംഐ, ഡിസ്കൗണ്ടുകൾ, ക്യാഷ്ബാക്ക്, കുറഞ്ഞ പലിശ നിരക്കുകൾ, കുറഞ്ഞ പ്രോസസ്സിംഗ് ഫീസ് എന്നിവയിൽ സ്പോട്ട് ഡീലുകൾക്കായി തിരയുന്ന ഉപഭോക്താക്കൾക്ക് ഇത് നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക: https://v1.hdfcbank.com/htdocs/common/2021/onam/index.html

Related Topics

Share this story