Times Kerala

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി നിയമിച്ച് സംഭവം; കോടതി അലക്ഷ്യ കേസിൽ വാദം കേൾക്കുന്നത് പരിശോധിക്കാമെന്ന് സുപ്രീംകോടതി

 
രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി നിയമിച്ച് സംഭവം; കോടതി അലക്ഷ്യ കേസിൽ വാദം കേൾക്കുന്നത് പരിശോധിക്കാമെന്ന് സുപ്രീംകോടതി

ദില്ലി: രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി നിയമിച്ചതിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെയുള്ള കോടതി അലക്ഷ്യ കേസിൽ ഉടൻ വാദം കേൾക്കുന്നത് പരിശോധിക്കുമെന്ന്  സുപ്രീംകോടതി. കേസിൽ വേഗം തീരുമാനമെടുക്കണമെന്ന് കോടതി അലക്ഷ്യ ഹര്‍ജി സമർപ്പിച്ച്  എം.എൽ.ശര്‍മ്മ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ  മറുപടി.

വിരമിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെയായിരുന്നു ഇദ്ദേഹത്തെ ദില്ലി പൊലീസ് കമ്മീഷണറായി കേന്ദ്രം  നിയമിച്ചത്. കുറഞ്ഞത്  ആറ്  മാസമെങ്കിലും കാലാവധി ഉണ്ടെങ്കിൽ മാത്രമെ പൊലീസ് കമ്മീഷണര്‍ സ്ഥാനത്തേക്ക് നിയമനം പാടുള്ളുവെന്ന സുപ്രീംകോടതി വിധിയുണ്ട്.

Related Topics

Share this story