Times Kerala

ഒരു മാസം പ്രായമുള്ള കുട്ടിയുടെ വയറ്റില്‍ ‘മറ്റൊരു കുഞ്ഞ്’; അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരം; സംഭവം മുംബൈയിൽ

 
ഒരു മാസം പ്രായമുള്ള കുട്ടിയുടെ വയറ്റില്‍ ‘മറ്റൊരു കുഞ്ഞ്’; അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരം; സംഭവം മുംബൈയിൽ

മുംബൈ: ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരം. ആണ്‍ കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയ ഭ്രൂണം നീക്കം ചെയ്യുന്നതിനായിരുന്നു ശസ്ത്രക്രിയ. അഞ്ചുലക്ഷം കേസുകളില്‍ ഒന്നില്‍ മാത്രമാണ് ഈ അപൂർവ്വ പ്രതിഭാസം സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.പ്രസവത്തിന് മുന്‍പ് അഞ്ചാം മാസം നടത്തിയ പരിശോധനയിലാണ് അസ്വാഭാവികമായി ചിലത് ശ്രദ്ധയില്‍പ്പെട്ടത്. ഒരു മുഴയാണ് എന്നാണ് ആദ്യം കരുതിയത്. രണ്ടുമാസം കഴിഞ്ഞ് വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോള്‍ ആണ് കണ്ടെത്തിയത് മുഴ അല്ലെന്ന് തിരിച്ചറിഞ്ഞു. പരിശോധനയില്‍ ഭ്രൂണത്തിന് സമാനമായ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. എല്ലുകളും ആന്തരികാവയവങ്ങളും അടക്കം ഭ്രൂണത്തിന് സമാനമായ ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്.തുടര്‍ന്ന് വിവിധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മഹാലക്ഷ്മിയിലെ നാരായണ ഹെല്‍ത്ത്‌സ് എസ്‌ആര്‍സിസി കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുകയായിരുന്നു. ഞ്ഞിന്റെ ഉദരത്തിന് മുകളിലാണ് ഭ്രൂണത്തിന് സമാനമായ ഭാഗം കണ്ടെത്തിയത്.

Related Topics

Share this story