Times Kerala

വീണ്ടും ചരിത്രംകുറിച്ച് വിരാട് കോലി; ഇത്തവണ മറികടന്നത് സാക്ഷാൽ സച്ചിനെയും, ലാറയെയും

 
വീണ്ടും ചരിത്രംകുറിച്ച് വിരാട് കോലി; ഇത്തവണ മറികടന്നത് സാക്ഷാൽ സച്ചിനെയും, ലാറയെയും

ലണ്ടന്‍: ഓരോ മത്സരത്തിലും പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ഇത്തവണ ക്രിക്കറ്റ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറയുടേയും സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും റെക്കോര്‍ഡാണ് കോലി തിരുത്തിക്കുറിച്ചത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം കോലി സ്വന്തമാക്കി.

Related Topics

Share this story