Times Kerala

കുടുംബത്തിലെ അഞ്ച് പേരെ വെടിവച്ചുകൊന്നു; പ്രതിക്ക് 205 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

 
കുടുംബത്തിലെ അഞ്ച് പേരെ വെടിവച്ചുകൊന്നു; പ്രതിക്ക് 205 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

ടെക്സസ്: കുടുംബത്തിലെ അഞ്ച് പേരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിക്ക് 205 വര്‍ഷം തടവ് ശിക്ഷ വിധിച്ചു കോടതി. കുടുംബത്തിലെ 5 പേരെ വെടിവച്ചുകൊന്ന ശേഷം പൊലീസിനെ വിളിച്ചുവരുത്തി സ്വയം കീഴടങ്ങിയ ക്രിസ്റ്റഫര്‍ സ്റ്റോക്‌സ് എന്ന 44കാരനാണ് കോടതി കടുത്ത ശിക്ഷ തന്നെ വിധിച്ചത്.വിസ്‌കോന്‍സെന്‍ സംസ്ഥാനത്തെ മില്‍വോകി കൗണ്ടി സര്‍ക്യൂട്ട് കോടതിയാണു പ്രതി ക്രിസ്റ്റഫര്‍ സ്റ്റോക്‌സിനെ ശിക്ഷിച്ചത്. 41 വയസ്സുള്ള സ്ത്രീയും 20 വയസ്സില്‍ താഴെയുള്ള 4 പേരുമാണു കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27നു സ്റ്റോക്‌സിന്റെ വെടിയേറ്റു മരിച്ചത്. കൊലപാതകം കണ്ടു പേടിച്ചു കരഞ്ഞ 3 വയസ്സുകാരന്‍ പേരക്കുട്ടിയെ മാത്രം പ്രതി വെറുതെ വിടുകയായിരുന്നു. ഓരോ കൊലപാതകത്തിനും 40 വര്‍ഷം വീതവും നിയമവിരുദ്ധമായി തോക്കു കൈവശം വച്ചതിന് 5 വര്‍ഷവും ചേര്‍ത്താണ് 205 വര്‍ഷം തടവ്.

Related Topics

Share this story