Times Kerala

മധ്യവയസ്കനെ കൊന്ന് ചെളിയിൽ താഴ്ത്തിയ സംഭവം ; മൃതദ്ദേഹം വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദ്ദേശിച്ചത് രാഖി

 
മധ്യവയസ്കനെ കൊന്ന് ചെളിയിൽ താഴ്ത്തിയ സംഭവം ;  മൃതദ്ദേഹം വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദ്ദേശിച്ചത് രാഖി

കൊച്ചി: കുമ്പളങ്ങിയിൽ മധ്യവയസ്കനെ കൊന്ന് ചെളിയിൽ താഴ്ത്തിയ സംഭവത്തിൽ  പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മരിച്ച ആൻ്റണി ലാസറിൻ്റെ മൃതദ്ദേഹം വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദ്ദേശിച്ചത് മുഖ്യ പ്രതി ബിജുവിൻ്റെ ഭാര്യയെന്ന് വെളിപ്പെടുത്തലുമായി  പൊലീസ്.

വയർ കീറിയ ശേഷം ആന്തരീക അവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും ബിജുവിൻ്റെ ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ  സംസ്ഥാനം വിട്ടതായി പൊലീസ് വ്യക്‌തമാക്കി . ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Related Topics

Share this story