Times Kerala

കാനഡയിലുണ്ടായ ബോട്ടപകടത്തിൽ കൊട്ടിയൂർ സ്വദേശി മരിച്ചു

 
കാനഡയിലുണ്ടായ ബോട്ടപകടത്തിൽ കൊട്ടിയൂർ സ്വദേശി മരിച്ചു

കേളകം: കാനഡയിലുണ്ടായ ബോട്ടപകടത്തിൽ കൊട്ടിയൂർ സ്വദേശി മരിച്ചു. ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസ് (24) ആണ് മരിച്ചത്. കാനഡയിലെ ബാസ് ഡി ഓർ തടാകത്തിലാണ് അപകടം നടന്നത്. രണ്ടു പേർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. മറ്റൊരാൾ നീന്തി രക്ഷപെട്ടതായി പറയപ്പെടുന്നു. ശനിയാഴ്ചയായിരുന്നു അപകടം. രണ്ട് ദിവസമായിനടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.ചുങ്കക്കുന്നിലെ ചിറക്കുഴിയിൽ ജോസ് – ഡെയ്സി ദമ്പതികളുടെ മകനാണ്. ഡിജിൻ, ഡിജിഷ എന്നിവർ സഹോദരങ്ങളാണ്.

Related Topics

Share this story