Times Kerala

കര്‍ക്കടക കഞ്ഞി കുടിക്കാം, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം.!

 
കര്‍ക്കടക കഞ്ഞി കുടിക്കാം, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം.!

ശരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്, കര്‍ക്കടക മാസം കര്‍ക്കടകക്കഞ്ഞി അഥവാ ഔഷധക്കഞ്ഞി കുടിക്കുന്നത്. കര്‍ക്കടക മാസത്തെ ചികിത്സയില്‍ ഏറ്റവും പ്രധാനവും ഔഷധക്കഞ്ഞി തന്നെ. പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി നല്‍കുന്നു. പ്രത്യേക കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് ഇത്. ഈ ഗൃഹ ഔഷധസേവ കൊണ്ട് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഏതു കാലത്തും കർക്കടക കഞ്ഞി കുടിക്കാമെങ്കിലും കർക്കിടകത്തിൽ “മരുന്ന് കഞ്ഞി”ക്ക് ഗുണം വർദ്ധിക്കും. മഴക്കാലത്തിലെ ശാരീരിക അസ്വസ്ഥതകൾ മാറ്റാനാണ് ഈ രീതി പണ്ട് മുതലേ പിന്തുടരുന്നത്. ഞവര അരിയാണ് ഇതിൽ പ്രധാനം. ജീരകം ,തിരുതാളി ,ഉഴിഞ്ഞി ,ബല ,അതിബല ,ചതുർജതം, ജാതിക്ക, ഗതിപത്രി, ദനകം, കലസം, അസള്ളി, ശതകുപ്പ, മഞ്ഞൾ , കക്കൻ കായ എന്നിവ പാലിലോ ,തേങ്ങാ പാലിലോ തിളപ്പിച്ച് ,ഉപ്പും ,ശർക്കരയും ചേർക്കുന്നതാണ് കർക്കിടക കഞ്ഞി.

Related Topics

Share this story