Times Kerala

മ​ല​യാ​ളി യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

 
മ​ല​യാ​ളി യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ദ​മ്മാം: സൗ​ദി​ അറേബിയയിൽ മ​ല​യാ​ളി യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ആ​ലു​വ ക​പ്ര​ശ്ശേ​രി വ​ലി​യ​വീ​ട്ടി​ല്‍ വി​ഷ്​​ണു കു​ഞ്ഞു​മോന്റെ ഭാ​ര്യ ഗാ​ഥ​യും (27) പെൺകുഞ്ഞും ആണ് മ​രി​ച്ച​ത്. ആ​റു മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്ന ഗാ​ഥ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് ദ​മ്മാ​മി​നു​ സ​മീ​പം ഖ​ത്വീ​ഫി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലായിരുന്നു. സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പെ​ണ്‍കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ ഗാ​ഥ മരണത്തിന് കീഴടങ്ങുകയായിരുന്നു. അ​ധി​കം വൈ​കാ​തെ കു​ഞ്ഞും. സ​ന്ദ​ര്‍ശ​ന വി​സ​യി​ലെ​ത്തി​യ ഗാ​ഥ ഭ​ര്‍ത്താ​വി​നൊ​പ്പം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

Related Topics

Share this story