chem

കൊല്ലത്ത് ആറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്തു

കൊല്ലം: കടപുഴ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണന്‍ (22) ആണ് ജീവനൊടുക്കിയത്. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. രേവതി ആറ്റിൽ ചാടിയത് കണ്ട പ്രദേശവാസികള്‍ രക്ഷിച്ച്‌ കരക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.. കഴിഞ്ഞ ആഗസ്റ്റ് 30ന് ആയിരുന്നു രേവതിയുടെയും സൈജുവിന്റെയും വിവാഹം. സൈജു വിദേശത്താണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവുമായുണ്ടായ നിസാര വാക്കുതര്‍ക്കമാണ് ആത്മഹത്യക്ക് വഴിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.