Times Kerala

ഇന്ത്യ എന്തിനാണ് ഓരോ സെക്കണ്ടിലും ആയിരക്കണക്കിന് രൂപ മുടക്കി സിയാച്ചിൻ സംരക്ഷിക്കുന്നത്.? അറിഞ്ഞിരിക്കണം ഓരോ ഭാരതീയനും.!!

 
ഇന്ത്യ എന്തിനാണ് ഓരോ സെക്കണ്ടിലും ആയിരക്കണക്കിന് രൂപ മുടക്കി സിയാച്ചിൻ സംരക്ഷിക്കുന്നത്.? അറിഞ്ഞിരിക്കണം ഓരോ ഭാരതീയനും.!!

സിയാച്ചിൻ ഹിമപരപ്പുകളെ കുറിച്ച് കേൾക്കാത്ത ഇന്ത്യക്കാരുണ്ടാവില്ല…അവിടെ പട്ടാളം അനുഭവിക്കുന്ന കഷ്ടതകളും നമ്മൾ കേട്ടിട്ടുണ്ടാവും, പക്ഷേ എന്തിനാണ് കോടിക്കണക്കിന് രൂപ മുടക്കി കഷ്ടപ്പാടുകൾ നിറഞ്ഞ സാഹചര്യം നമ്മുടെ പട്ടാളക്കാർക് ഇന്ത്യ ഒരുക്കുന്നത് എന്ന് എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ…ആ കാര്യം ഓരോ ഇന്ത്യക്കാരനും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

700 ചതുരസ്ര കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്ന ഹിമപരപ്പ് ആണ് നമ്മുടെ സിയാച്ചിൻ ഹിമപരപ്പ്.സമുദ്ര നിരപ്പിൽ നിന്നും 22000 അടി ഉയരത്തിലുള്ള അതിശൈത്യമുള്ള ഒരു മേഖലയാണിത് .അത്യാധുനിക ഉപകരണങ്ങളും വസ്ത്രങ്ങളും ഇല്ലാതെ മനുഷ്യവാസം പോലും അസാധ്യമായ ഒരു ഇടം കൂടിയാണ് നമ്മുടെ സിയാച്ചിൻ പകൽ പലപ്പോഴും മൈനസ് 30 ഡിഗ്രിയിലേക്ക് അവിടങ്ങളിലെ താപനില താഴാറുണ്ട് ,രാത്രിയാകുമ്പോൾ മൈനസ് 60 ഡിഗ്രിയോളം അവിടത്തെ കാലാവസ്ഥ എത്തിച്ചേരുന്നു .ഉയരങ്ങളിലും തണുപ്പുള്ള മേഖലകളിലും ഓക്‌സിജന്റെ ലഭ്യത കാര്യമായി കുറയുന്നതിനാൽ ഒരു ശരാശരി മനുഷ്യന് ലഭിക്കേണ്ട ഓക്‌സിജന്റെ 10 ശതമാനം മാത്രമേ അവിടെ ലഭ്യമാവുകയുള്ളു .ഇന്ത്യ എന്തിനാണ് ഓരോ സെക്കണ്ടിലും ആയിരക്കണക്കിന് രൂപ മുടക്കി സിയാച്ചിൻ സംരക്ഷിക്കുന്നത്.? അറിഞ്ഞിരിക്കണം ഓരോ ഭാരതീയനും.!!

നിലവിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപാഡും യുദ്ധഭൂമിയും സിയാച്ചിനിലാണ്.അതുകൊണ്ടു തന്നെ ഭൂമിയുടെ മൂന്നാമത്തെ ധ്രുവം എന്നാണ് നമ്മുടെ സിയാച്ചിനെ ലോകം വിളിക്കുന്നത്.’ഓപ്പറേഷൻ മേഘദൂത്, ഓപ്പറേഷൻ രാജീവ്’ എന്നീ അതികഠിനമായ പോരാട്ടങ്ങൾ നടത്തിയാണ് നമ്മുടെ സിയാച്ചിനെ പാകിസ്ഥാനിൽ നിന്നും ഇന്ത്യ മോചിപ്പിച്ചെടുത്ത്.ഇന്ന് സിയാച്ചിനിൽ ഇന്ത്യ ചിലവാക്കുന്ന പണം ഓരോ സെക്കണ്ടിലും 18000 രൂപ എന്ന നിരക്കിലാണ്,കാരണം ഉയരങ്ങളിലേക്ക് ഭക്ഷണവും വെള്ളവും മെഡിക്കൽ സേവനങ്ങളും എല്ലാം എത്തിക്കാൻ ഒരുപാട് പണച്ചിലവ് വരുന്ന കാര്യമാണ്.

നിലവിൽ ചൈന കൈയേറിയ ചൈനീസ് ഒക്യു്പൈഡ് കാശിമീരിന്റെയും, പാക്കിസ്ഥാൻ കൈയേറിയ പാക് ഒക്യു്പൈഡ് കാശിമീരിന്റെയുംഏകദേശം മധ്യഭാഗത്തിലായി ഏറ്റവും ഉയരത്തിലാണ് സിയാച്ചിനിന്റെ കിടപ്പ്. അതുകൊണ്ടുതന്നെയാണ് ഒരുപാട് പണം നഷ്ടപ്പെടുത്തി ഒരുപാട് കഷ്ടതകൾ അനുഭവിക്കാൻ ഇന്ത്യ മഹാരാജ്യം സിയാച്ചിനിലേക്ക് അയക്കുന്നത്.ഇന്ത്യ എന്തിനാണ് ഓരോ സെക്കണ്ടിലും ആയിരക്കണക്കിന് രൂപ മുടക്കി സിയാച്ചിൻ സംരക്ഷിക്കുന്നത്.? അറിഞ്ഞിരിക്കണം ഓരോ ഭാരതീയനും.!!

സിയാച്ചിന്റെ നിയത്രണം ഇന്ത്യയുടെ കൈലുള്ളതിനാലാണ് പാക്കിസ്ഥാന്റെയും ചൈനയുടെയും ഭാഗത്തു നിന്ന് ജമ്മു കാശ്മീർ സംസ്ഥാനത്തോട് ചേർന്ന സൈനിക നീക്കങ്ങൾ ഉണ്ടാവാത്തത്‌ . ഉയരങ്ങളിൽ ഇന്ത്യയായതിനാൽ താഴ നിൽക്കുന്ന ശത്രുവിനെ നിഷ്‌പ്രയാസം കീഴ്‌പ്പെടുത്താൻ ഇന്ത്യക്ക് സാധിക്കും . സിയാച്ചിൻ മുഖേന നമുക്ക് അത് സാധിക്കുമെന്ന് മാത്രമല്ല സിയാച്ചിന്റെ നിയന്ത്രണം ഏതെങ്കിലും കാലത്ത് മറ്റുശക്തികൾ കൈവശപ്പെടുത്തുകയാണെങ്കിൽ ഇന്ത്യക്ക്‌ ചിന്തിക്കാൻ കഴിയാത്തത്ര നഷ്ട്ടമായിരിക്കും അതുണ്ടാക്കി തീർക്കുക.ഇന്ത്യ എന്തിനാണ് ഓരോ സെക്കണ്ടിലും ആയിരക്കണക്കിന് രൂപ മുടക്കി സിയാച്ചിൻ സംരക്ഷിക്കുന്നത്.? അറിഞ്ഞിരിക്കണം ഓരോ ഭാരതീയനും.!!

കാരണം ഇന്ത്യ മഹാരാജ്യത്തിന്റെ ഉയരത്തിലുള്ളൊരു മേഖല ശത്രുരാജ്യങ്ങൾ കൈവശ പെടുത്തുകയാണെങ്കിൽ ഉയരത്തിലിരുന്ന് അക്രമിച്ചുകൊണ്ടു നമ്മുടെ പല സംസ്ഥാനങ്ങളും ആ രാജ്യങ്ങൾ കൈവശപ്പെടുത്തിയേക്കാം .ആ സാഹചര്യങ്ങൾ ഇല്ലാതാക്കുവാൻ വേണ്ടിയാണ് പ്രാണവായുവും അന്തരീക്ഷവും ജവാന്മാർക്കെതിരെ തിരിഞ്ഞു നിന്നിട്ടും ഒന്നു സ്വസ്ഥമായി പ്രാഥമികകർമങ്ങൾ നിർവഹിക്കാനോ പരസ്പരം സംസാരിക്കാനോ സാധിക്കാതെ ഒരുപാട് ജീവിതങ്ങൾ സിയാച്ചിനിൽ നമുക്കു വേണ്ടി കാവൽ നിൽക്കുന്നത്.

Related Topics

Share this story