Times Kerala

വെട്രി സുബ്രഹ്‌മണ്യം യുടിഐ എഎംസിയുടെ സിഐഒയും അജയ് ത്യാഗി ഇക്വിറ്റി വിഭാഗം മേധാവിയും

 
വെട്രി സുബ്രഹ്‌മണ്യം യുടിഐ എഎംസിയുടെ സിഐഒയും അജയ് ത്യാഗി ഇക്വിറ്റി വിഭാഗം മേധാവിയും

കൊച്ചി: യുടിഐ അസറ്റ് മാനേജുമെന്റ് കമ്പനിയുടെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജറായി വെട്രി സുബ്രഹ്‌മണ്യത്തേയും മ്യൂചല്‍ ഫണ്ട് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇക്വിറ്റി വിഭാഗം മേധാവിയായി അജയ് ത്യാഗിയേയും നിയമിച്ചു. ആഗസ്റ്റ് ഒന്നു മുതലാണ് ഇതു പ്രാബല്യത്തില്‍ വരിക.

ഓഹരി, സ്ഥിര വരുമാനം, ഗവേഷണം, ഇടപാടുകള്‍ തുടങ്ങിയവയായിരിക്കും വെട്രി സുബ്രഹ്‌മണ്യം കൈകാര്യം ചെയ്യുക. 2017 ജനുവരിയില്‍ ഇക്വിറ്റി വിഭാഗം മേധാവിയായാണ് അദ്ദേഹം യുടിഐ എഎംസിയില്‍ പ്രവേശിച്ചത്. 2000-ത്തില്‍ മാനേജുമെന്റ് ട്രെയിനി ആയാണ് അജയ് ത്യാഗി യുടിഐ എഎംസിയില്‍ പ്രവേശിച്ചത്. യുടിഐയുടെ ഏറ്റവും വലിയ ഓഹരി പദ്ധതി ഇപ്പോള്‍ അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്.

പുതിയ മാറ്റങ്ങള്‍ നിക്ഷേപകരുടേയും അബ്ദ്യുദയകാംക്ഷികളുടേയും പ്രതീക്ഷകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിറവേറ്റാന്‍ സഹായകമാകുമെന്ന് യുടിഐ എഎംസി സിഇഒ ഇംതയസൂര്‍ റഹ്‌മാന്‍ പറഞ്ഞു.

Related Topics

Share this story