Times Kerala

ഓണ്‍ലൈന്‍, കെവൈസി തട്ടിപ്പുകള്‍ക്കെതിരെ വിയുടെ പൊതു അറിയിപ്പ്

 
ഓണ്‍ലൈന്‍, കെവൈസി തട്ടിപ്പുകള്‍ക്കെതിരെ വിയുടെ പൊതു അറിയിപ്പ്

“വിയുടെ ചില ഉപഭോക്താക്കളോട് അവരുടെ കെവൈസി ഉടന്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത നമ്പറുകളില്‍ നിന്ന് എസ്എംഎസുകളും കോളുകളും എത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന പെരുമാറുന്ന ഇവര്‍ സംശയം പ്രകടിപ്പിക്കുന്ന ഉപഭോക്താക്കളോട് കെവൈസി പുതുക്കിയില്ലെങ്കില്‍ സിം ബ്ലോക്കു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. പരിശോധനയ്‌ക്കെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ചില രഹസ്യ വിവരങ്ങളും ഇവര്‍ ആവശ്യപ്പെട്ടേക്കാം.

ഇത്തരത്തിലുള്ള അനധികൃത കോളുകളേയും എസ്എംഎസുകളേയും കുറിച്ച് വി എല്ലാ ഉപഭോക്താക്കള്‍ക്കും മുന്നറിയിപ്പു നല്‍കുന്നു. കോള്‍ ചെയ്യുന്ന ആര്‍ക്കും തങ്ങളുടെ കെവൈസി വിവരങ്ങള്‍ നല്‍കുകയോ ഒടിപി പങ്കു വെക്കുകയോ ചെയ്യരുത്. ഇത്തരം നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ എസ്എംഎസില്‍ സൂചിപ്പിച്ചിട്ടുള്ള ലിങ്കുകളില്‍ ക്ലിക്കു ചെയ്യുകയോ പാടില്ല.

സ്ഥിരീകരിച്ചിട്ടില്ലാത്ത ലിങ്കുകളില്‍ ക്ലിക്കു ചെയ്യുകയോ എന്തങ്കിലും വിവരങ്ങള്‍ പങ്കു വെക്കുകയോ ചെയ്താല്‍ അത് ഡാറ്റയും മറ്റു വിവരങ്ങളും മോഷ്ടിക്കപ്പെടുന്നതിലേക്കു വഴി വെക്കാം. അതു ഗുരുതരമായ മറ്റു പ്രത്യാഘാതങ്ങളും സൃഷ്ടിച്ചേക്കാം.

കമ്പനിയില്‍ നിന്ന് ഉപഭോക്താക്കള്‍ക്കുള്ള എല്ലാ അറിയിപ്പുകളും ViCARE എന്ന എസ്എംഎസ് ഐഡിയില്‍ നിന്നാവും ലഭിക്കുക. ViCARE ല്‍ നിന്നല്ലാതെ ഇത്തരം കാര്യങ്ങള്‍ക്കായുള്ള എസ്എംഎസുകള്‍ ഉപയോഗിക്കാതിരിക്കുക.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വസനീയവും മൂല്യമമുള്ളതുമായ പങ്കാളിയായി തുടരാനും ഡിജിറ്റല്‍ ലോകത്തു ബിസിനസിനെ വിജയിപ്പിക്കാനും വി പ്രതിജ്ഞാബദ്ധമാണ്.”

Related Topics

Share this story