Times Kerala

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയിൽ

 
കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: ജില്ലയിലെ കടയ്ക്കലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍തച്ചോണം ലക്ഷം വീട് കോളനിയില്‍ വര്‍ഷ(17)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷയിലെ പരാജയമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് നിഗമനം. അമ്മ റേഷന്‍ കടയില്‍ പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസും ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Related Topics

Share this story