Times Kerala

പഠിച്ചത് ഹോമിയോ ഡിപ്ലോമ, എംബിബിഎസ് ഡോക്ടറായി പ്രാക്ടീസ്; വ്യാജ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു കോടതി

 
പഠിച്ചത് ഹോമിയോ ഡിപ്ലോമ, എംബിബിഎസ് ഡോക്ടറായി പ്രാക്ടീസ്; വ്യാജ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു കോടതി

തിരൂര്‍: ഹോമിയോപ്പതിയില്‍ ഡിപ്ലോമ മാത്രമുള്ളയാള്‍ അലോപ്പതി ഡോക്ടറായി പ്രാക്ടീസ്‌ചെയ്ത കേസില്‍ പ്രതിക്കു ശിക്ഷ വിധിച്ച് കോടതി. കല്‍പ്പകഞ്ചേരി കടുങ്ങാത്തുകുണ്ടില്‍ എം.ബി.ബി.എസ്. ഡോക്ടറായി പ്രാക്ടീസ്‌ചെയ്ത പത്തനംതിട്ട തിരുവല്ല കടപ്ര സ്വദേശി ഷാജി ഭവനില്‍ അനിലിനെ(57)യാണ് തിരൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി. സുഷമ ശിക്ഷിച്ചത്. രണ്ടരവര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. കടുങ്ങാത്തുകുണ്ടിലെ സി.ബി.എം. ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യവേ 2010 ജൂലായ് 15-നാണ് അനിലിനെ അറസ്റ്റുചെയ്തത്. പ്രോസിക്യൂഷനുവേണ്ടി എ.പി.പി. രാജേഷ് ലക്ഷ്മണന്‍ ഹാജരായി.

Related Topics

Share this story