chem

വീട്ടിലെ ജോലികൾ ചെയ്യാൻ ആവശ്യപ്പെടുന്നു; ബാലവേല നിയമപ്രകാരം പിതാവിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി 14 കാരൻ

ബെയ്ജിങ്: വീട്ടിലെ ജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട പിതാവിനെതിരെ പോലീസില്‍ പരാതി നല്‍കി 14 വയസുകാരന്‍. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ മാന്‍ഷാനിലാണ് സംഭവം നടന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലവേല നിയമപ്രകാരം പിതാവിനെതിരെ കേസെടുക്കണമെന്നാണ് കൗമാരക്കാരന്റെ ആവശ്യം. എന്നാൽ പരാതിയില്‍ സംശയം തോന്നിയ പോലീസ് വീട്ടിലെത്തി പിതാവില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവത്തിലെ സത്യാവസ്ഥ മനസിലായത്. പഠന കാര്യങ്ങളില്‍ ശ്രദ്ധയില്ലാത്ത മകൻ മൊബൈല്‍ ഫോണില്‍ അധിക സമയം ചെലവഴിക്കുന്നത് പിതാവ് ചോദ്യം ചെയ്തു. അതേസമയം, മകനെ ശകാരിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതോടെ ഒഴിവ് സമയങ്ങളില്‍ വീട്ടിലെ ജോലികളില്‍ തന്നെ സഹായിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടതാണ് 14 വയസുകാരനെ പ്രകോപിപ്പിച്ചത്. തുടർന്ന് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി പോകുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നുവെന്ന് പോലീസിന് വ്യക്തമാക്കി.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.