chem

‘ഓതിരം കടകം’, എന്റെ മച്ചാന്‍ സൗബിന്‍ രണ്ടാമതും സംവിധായകന്റെ തൊപ്പി അണിയുന്നെന്ന് ദുൽഖർ

‘പറവ’യ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍-ദുല്‍ഖര്‍ സൽമാൻ കൂട്ടുകെട്ടില്‍ പുതിയചിത്രം ഒരുങ്ങുന്നു. ‘ഓതിരം കടകം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് ദുല്‍ഖര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

”ജന്മദിന വൈബുകള്‍ പൂര്‍ണ്ണമായും ഇതില്‍ ചാനല്‍ ചെയ്യുന്നു. പുതിയ ചിത്രം ‘ഒതിരാം കടകം’ പ്രഖ്യാപിക്കുന്നതില്‍ സൂപ്പര്‍ ആവേശത്തിലാണ്. എന്റെ മച്ചാന്‍ സൗബിന്‍ രണ്ടാമതും സംവിധായകന്റെ തൊപ്പി അണിയുന്നു. കാത്തിരിക്കുകയാണ്” എന്ന് കുറിച്ചാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

2017ല്‍ പുറത്തിറങ്ങിയ പറവ ആയിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.