Times Kerala

മദ്യലഹരിയില്‍ മിണ്ടാപ്രാണികളോട് യുവാക്കളുടെ ക്രൂരത; മുയലിനെയും കോഴിയെയും ശ്വാസംമുട്ടിച്ച് കൊന്നു; ക്രൂരത മോഷണശ്രമത്തിനിടെ

 
മദ്യലഹരിയില്‍ മിണ്ടാപ്രാണികളോട് യുവാക്കളുടെ ക്രൂരത; മുയലിനെയും കോഴിയെയും ശ്വാസംമുട്ടിച്ച് കൊന്നു; ക്രൂരത മോഷണശ്രമത്തിനിടെ

പാലക്കാട്: മദ്യലഹരിയില്‍ മിണ്ടാപ്രാണികളോട് യുവാക്കളുടെ ക്രൂരത. മുയലിനെയും കോഴിയെയും ഷീറ്റിലാക്കി കെട്ടി യുവാക്കള്‍ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.പിരായിരിയിലാണ് സംഭവം. കേസിൽ നാട്ടുകാര്‍ പിടികൂടി കൈമാറിയ പിരായിരി സ്വദേശി സുഹൈല്‍, സുഹൃത്ത് നെന്മാറ സ്വദേശി കിരണ്‍ എന്നിവരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സൗഹൃദം നടിച്ച് വീട്ടിലെത്തി ആദ്യം കോഴിയും മുയലും ചുരുങ്ങിയ വിലയ്ക്ക് വാങ്ങി. പിന്നീട് പരിസരം മനസിലാക്കി രാത്രിയില്‍ കവര്‍ച്ചക്കെത്തുകയായിരുന്നു ഇരുവരും. കവര്‍ച്ചയ്ക്ക് പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമം വീട്ടുകാരറിയുമെന്ന് മനസിലാക്കിയതോടെയാണ് ഈ ക്രൂരത കാട്ടിയത്.വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇരുവര്‍ക്കും രക്ഷപ്പെടാനായില്ല. ശബ്ദം പുറത്ത് വരാതിരിക്കാനാണ് ഷീറ്റിന് മുകളില്‍ കയറി ഇരുന്നത്. തെരച്ചിലിനിടെ ഒളിച്ചിരുന്ന ഇരുവരെയും അടുത്ത വീട്ടുകാര്‍ കണ്ടു. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു.

Related Topics

Share this story