Times Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ 43,509 പേര്‍ക്ക് കോവിഡ്; പകുതിയിലധികം രോഗികളും കേരളത്തില്‍; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും

 
രാജ്യത്ത് 24 മണിക്കൂറിനിടെ 43,509 പേര്‍ക്ക് കോവിഡ്; പകുതിയിലധികം രോഗികളും കേരളത്തില്‍; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,509 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, ഇതില്‍ പകുതിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ബുധനാഴ്ച 22,056 പേര്‍ക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 640 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 131 മരണം കേരളത്തില്‍നിന്നുള്ളതാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 4,22,662 ആയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 38,465 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു,കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍നിന്നുള്ള വിദഗ്ധരാണ് സംസ്ഥാനത്ത് എത്തുക.

Related Topics

Share this story