Times Kerala

യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി

 
യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി

മലപ്പുറം: നിലമ്പൂരിൽ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാൾക്കെതിരെ നടപടിയെടുത്തു. മദ്യപിച്ച്‌ ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് യുവാവിനെ ഹോം ഗാര്‍ഡ് സെയ്തലവി അതിക്രൂരമായി കയ്യേറ്റം ചെയ്തത്. അടികൊണ്ട് നിലത്തുവീഴുന്ന യുവാവിന്റെ മുഖത്ത് പിന്നെയും ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവിടെ നിന്നും എഴുന്നേറ്റ് പോകാന്‍ ശ്രമിക്കുമ്ബോള്‍ പിന്നെയും തലയ്ക്ക് പിന്നിലായി ശക്തമായി അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, സംഭവത്തില്‍ ഹോം ഗാര്‍ഡ് സെയ്തലവിയെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി നിലമ്ബൂര്‍ എസ്.എച്ച്‌.ഒ അറിയിച്ചു.

Related Topics

Share this story