Times Kerala

സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടത്താൻ അനുമതി

 
സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടത്താൻ അനുമതി

സാങ്കേതിക സർവ്വകലാശാലയുടെ ബി ടെക് പരീക്ഷകൾ റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ച് ഇന്നലെ സ്റ്റേ ചെയ്‌തു. അതിനാൽ നേരെത്തെ നിശ്ചയിച്ച പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. സർവ്വകലാശാല നൽകിയ അപ്പീൽ അംഗീകരിച്ച കോടതി പരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടത്താൻ അനുമതി നൽകി.

കോടതി വിധിപ്രകാരം  ഇന്നലെ നടക്കാതിരുന്ന പരീക്ഷ മറ്റൊരു ദിവസം നടത്തും.  യുജിസി മാർഗരേഖ ലംഘിച്ചാണ് പരീക്ഷ നടത്തിയതെന്ന് ചൂണ്ടികാട്ടി എട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയെ തുടർന്നാണ് പരീക്ഷകൾ എല്ലാം സിംഗിൾ ബ‌ഞ്ച് റദ്ദാക്കിയത് . തുടർന്ന് 2020ലെ യുജിസി മാർഗരേഖ പ്രകാരം പരീക്ഷ നടത്താൻ അനുമതിയുണ്ടെന്ന സർവ്വകലാശാല വാദം ഡിവിഷൻ ബ‌‌ഞ്ച് അംഗീകരിക്കുകയും പരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടത്താൻ അനുമതി നൽകുകയും ചെയ്‌തു.

Related Topics

Share this story