chem

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാൻ മമത ബാനർജി കൂടുതൽ പ്രതിപക്ഷനേതാക്കളുമായി ചർച്ച തുടരും

ദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദില്ലിയിലെ പ്രതിപക്ഷ നേതാക്കളുമായുള്ള ചർച്ച തുടരും . മമത ഇന്ന് ചർച്ച നടത്തുന്നത് ഡിഎംകെ എംപി കനിമൊഴിയുമായിയാണ്. മറ്റ് പ്രാദേശിക പാർട്ടി നേതാക്കളെയും കണ്ടു ചർച്ച തുടരാൻ ആണ് തീരുമാനം.

ദേശീയപാതാ വികസനമടക്കമുള്ള സംസ്ഥാനത്തെ ഗതാഗത വിഷയങ്ങളിൽ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയേയും മമത ഇന്ന് കാണും. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് ബാനർജി കൂടുതൽ പ്രതിപക്ഷനേതാക്കളുമായി ചർച്ച നടത്തുന്നത്.

ഇതിനായി സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന മുക്കാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഐക്യം രൂപപ്പെടേണ്ടതിന്‍റെ ആവശ്യകത മമത വിശദീകരിച്ചു. ഒന്നിച്ച് നീങ്ങാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ഗാന്ധിയും ഉറപ്പു നൽകി. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍  ഒന്നിക്കുമെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മമതയുടെ പ്രതികരണം.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.