chem

കഞ്ചാവുമായി നിന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി

തലശ്ശേരി: പെരുന്താറ്റിൽ ഇളയിടത്ത് മുക്കിലെ മുരളീരവത്തിൽ അഭിമന്യു (20), പത്തായക്കുന്നിലെ ശ്രീപാദത്തിൽ എ.കെ. രോഹിത്ത് (21) എന്നിവരെ കഞ്ചാവുമായി എടക്കാട് പൊലീസ് പിടികൂടി.

ഇവരെ എടക്കാട് ബസാറിനടുത്ത് നിന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്  പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്താണ് . മൂന്ന് ഗ്രാം കഞ്ചാവാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു. 

കൂടാതെ എടക്കാട്, മുഴപ്പിലങ്ങാട് ബീച്ച് പരിസരങ്ങളിൽ ലഹരി ഉൽപന്നങ്ങളുടെ ഉപയോഗം കൂടിവരുന്നതായുള്ള പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ശക്​തമാക്കി.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.