chem

കരുവന്നൂർ ബാങ്ക്​ തട്ടിപ്പ്​ : വായ്പ രേഖകൾ വ്യാജം

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക്​ വാ​യ്പ ത​ട്ടി​പ്പ് കേ​സി​ല്‍ ബാങ്കിൽ നടത്തിയ പരിശോധനയിൽ വ്യാജ വായ്പ രേഖകൾ ഉൾപ്പെടെ 29 അനധികൃത ഇടപാടുകളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു.

കൂടാതെ റി​സോ​ര്‍ട്ടു​ക​ളി​ലും മ​റ്റു പ​ദ്ധ​തി​ക​ളി​ലു​മാ​യി പ്ര​തി​ക​ള്‍ പ​ണം നി​ക്ഷേ​പി​ച്ച​താ​യി ക​ണ്ടെ​ത്തി. ബാ​ങ്കിൻ്റെ സോ​ഫ്‌​റ്റ്​​വെ​യ​റി​ല്‍ വ​ലി​യ രീ​തി​യി​ല്‍ അഴിമതി ന​ട​ന്ന​താ​യും ക​ണ്ടെ​ത്തി. ഈ സോ​ഫ്റ്റ്‌​വെ​യ​ര്‍ ഒ​രേ​സ​മ​യം പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​തും ഓ​രോ​രു​ത്ത​ര്‍ക്കും പ്ര​ത്യേ​ക യൂ​സ​ര്‍ ഐ.​ഡി​യും പാ​സ്‌​വേ​ഡും ഉ​ള്ള​തു​മാ​ണ്. എ​ന്നാ​ല്‍, മരിച്ചു പോയവർ ഉൾപ്പെടെ ഉള്ളവരുടെ യൂ​സ​ര്‍ ഐ.​ഡി​യും പാ​സ്​​വേ​ഡും ത​ട്ടി​പ്പ് ന​ട​ന്ന കാ​ല​യ​ള​വി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും വ്യ​ക്ത​മാ​യി.

ബാ​ങ്ക് അ​ധി​കൃ​ത​രോ​ട് കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെട്ട് ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബാ​ങ്കി​ലെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ​തുടർന്ന് ബാ​ങ്കി​ല്‍ വ്യാ​ജ വാ​യ്പ രേ​ഖ​ക​ള്‍ സൂ​ക്ഷി​ച്ച പ്ര​ത്യേ​ക ലോ​ക്ക​ർ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തുകയായിരുന്നു ​.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.