chem

ഇനി മി​ൽ​മ സി​പി​എം ഭ​രിക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തു മു​ത​ൽ കോ​ണ്‍​ഗ്ര​സ് ഭ​രി​ച്ചു​വ​ന്ന കേ​ര​ളാ ക്ഷീ​രോ​ൽ​പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം( മി​ൽ​മ)​യു​ടെ ഭ​ര​ണം ഇ​ട​തു മു​ന്ന​ണി​ക്ക് ല​ഭി​ച്ചു. കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു​ള്ള പി.​എ. ബാ​ല​ൻ​മാ​സ്റ്റ​റു​ടെ മരണത്തെ തു​ട​ർ​ന്ന് ഒ​ഴി​വു വ​ന്ന ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം പ്ര​തി​നി​ധി കെ.​എ​സ്. മ​ണി വി​ജ​യി​ച്ചു.

ക​ഴി​ഞ്ഞ മി​ൽ​മാ മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​ബാ​ർ യൂ​ണി​യ​ൻ കോ​ണ്‍​ഗ്ര​സി​നു ന​ഷ്ട​പ്പെ​ട്ടതിനാൽ ഇ​വി​ടെ​യു​ള്ള നാ​ലു പ്ര​തി​നി​ധി​ക​ളും ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭിച്ചിരുന്നു. തുടർന്ന് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല പി​രി​ച്ചു​വി​ടു​ക​യും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.