chem

കു​ണ്ട​റ സ്ത്രീ​പീ​ഡ​ന​ശ്ര​മ കേ​സ്: അന്വേഷണം വൈ​കി​പ്പി​ച്ച സി​ഐയെ സ്ഥലംമാറ്റി

കു​ണ്ട​റ: എ​ൻ​സി​പി നേ​താ​വ് പ​ത്മാ​ക​ര​നെ​തി​രെ ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​തെ വൈ​കി​പ്പി​ച്ച കു​ണ്ട​റ സി​ഐ ജ​യ​കൃ​ഷ്ണ​നെ സ്ഥലംമാറ്റി. കോ​സ്റ്റ​ൽ സി​ഐ മ​ഞ്ജു ലാ​ലി​ന് കേസിൻ്റെ ചു​മ​ത​ല ന​ൽ​കി.

ക​ഴി​ഞ്ഞ ജൂ​ൺ 28ന് ​പീ​ഡ​ന​ശ്ര​മം സം​ബ​ന്ധി​ച്ച പ​രാ​തിയുമായി യു​വ​തികു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എത്തി. 30ന് ​പ​രാ​തി​ക്കാ​രി​യേ​യും എ​ൻ​സി​പി കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യു​മാ​യ യു​വ​തി​യു​ടെ പി​താ​വി​നെ​യും സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ചി​രു​ന്നെങ്കിലും രാ​വി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​രു​വ​രെ​യും സ്റ്റേ​ഷ​നു പു​റ​ത്തു നി​ർ​ത്തി 11. 30 ക​ഴി​ഞ്ഞ് പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​. ഈ പശ്ചാത്തലത്തിൽ ആണ് കു​ണ്ട​റ സി​ഐ ജ​യ​കൃ​ഷ്ണ​നെ സ്ഥലംമാറ്റിയത്.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.