Times Kerala

അ​മേ​രി​ക്ക: വാക്‌സിൻ പങ്കാളിത്തത്തിലൂടെ കോവിഡ് മഹാമാരി അവസാനിപ്പിക്കും

 
അ​മേ​രി​ക്ക: വാക്‌സിൻ പങ്കാളിത്തത്തിലൂടെ കോവിഡ് മഹാമാരി അവസാനിപ്പിക്കും

ന്യൂ​ഡ​ൽ​ഹി:അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്കൻ ഇ​ന്ത്യ​യു​ടെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 186 കോ​ടി രൂ​പ​യു​ടെ (ര​ണ്ട ര​ക്കോ​ടി ഡോ​ള​ർ) സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു . ഇന്ത്യയുടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷമാണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് അ​ന്ത്യം കാ​ണാ​ൻ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും എല്ലാ കാര്യങ്ങളിലും സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തും. ഇതിലൂടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ലോ​ക​ത്തി​നാ​കെ നാ​യ​ക​രാ​കു​മെ​ന്നും ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വ്യക്തമാക്കി.

Related Topics

Share this story