chem

പിറന്നാള്‍ ആഘോഷിക്കാന്‍ പണമില്ല, യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ചു; എഞ്ചിനീയര്‍ അറസ്റ്റില്‍

ഡല്‍ഹി: പിറന്നാള്‍ ആഘോഷത്തിന് പണം കണ്ടെത്താൻ യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ച 31കാരന്‍ അറസ്റ്റില്‍. എഞ്ചിനിയര്‍ ആയ മോഹിത് ഗൗതം എന്നയാളാണ് പിടിയിലായത്. ഡല്‍ഹി മാന്‍സരോവര്‍ പാര്‍ക്കിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ഒരാള്‍ കാതില്‍ കിടന്നിരുന്ന സ്വര്‍ണ്ണക്കമ്മല്‍ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 30 സിസിടിവികള്‍ പരിശോധിച്ചാണ് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മാസ്‌ക് ധരിച്ചാണ് ഇയാള്‍ എത്തിയത്. ബൈക്കിന്റെ ഇരു നമ്പര്‍ പ്ലേറ്റിലും രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച വിഡിയോ ദൃശ്യങ്ങളില്‍ കണ്ട ബൈക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഹിത് കുടുങ്ങിയത്. ചോദ്യംചെയ്തപ്പോള്‍ ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കാന്‍ പണം ഇല്ലാതിരുന്നതിനാലാണ് കമ്മല്‍ തട്ടിയതെന്നും ഇത് അന്നുതന്നെ വിറ്റെന്നും മോഹിത് പൊലീസിനോട് പറഞ്ഞു.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.