chem

ഡെല്‍റ്റ വകഭേദം വ്യാപകം; വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി അമേരിക്ക

വാഷിംഗ്ടൺ: കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപകമായതോടെ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി അമേരിക്ക. കോവിഡ് വ്യാപനം കൂടിയ ലൊസാഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഫ്‌ലോറിഡ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം കര്‍ശനമാക്കിയത്.നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണം. ഇപ്പോഴത്തെ രോഗികളില്‍ എണ്‍പതു ശതമാനം പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ അഭ്യര്‍ഥിച്ചു

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.