chem

കച്ചവടം കുറഞ്ഞു; അടുത്ത കടക്കാരിയുടെ മൂക്ക് അറുത്തെടുത്ത് കാന്റീൻ ഉടമയുടെ ക്രൂരത

ലക്നൗ: കച്ചവട തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ മൂക്ക് മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശില്‍ കാണ്‍പൂരില്‍ ആണ് സംഭവം.കല്യാണ്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആശുപത്രി പരിസരത്ത് കാന്റീന്‍ നടത്തുന്ന വിനോദ് ആണ് സമീപത്തായി ചായക്കട നടത്തുന്ന സ്ത്രീയുടെ മൂക്ക് മുറിച്ച്‌ മാറ്റിയത്. രേഖ എന്ന സ്ത്രീയുടെ മൂക്കാണ് വിനോദ് മുറിച്ചത്. രേഖ കാന്റീന്‍ പരിസരത്ത് ചായക്കട തുടങ്ങിയതും, കൂടുതൽ കച്ചവടം സ്വന്തമാക്കിയതുമാണ് വിനോദിനെ ചൊടിപ്പിച്ചത്. രേഖയുടെ ചായക്കട വന്നതോടെ വിനോദിന്റെ കാന്റീനിലെ കച്ചവടം കുറഞ്ഞതായി വിനോദ് പരാതിപ്പെട്ടു. താല്‍ക്കാലിക ചായക്കട ഒഴിവാക്കണമെന്ന് സ്ത്രീയോട് വിനോദ് ആവിശ്യപ്പെട്ടിരുന്നു. അത് കാര്യമാകാതെ സ്ത്രീ കച്ചവടം തുടരുകയായിരുന്നു. കട മാറ്റില്ലെന്ന് പറഞ്ഞതോട് ഇരുവര്ഡക്കുമിടയില്‍ തര്‍ക്കം തുടരുകയായിരുന്നു. യുവതിയെ നിലത്ത് തള്ളിയിട്ട് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് മൂക്ക് മുറിക്കുകയായിരുന്നു രേഖ ക്യാണ്‍പൂര്‍ പൊലീസ് കേസ് അന്വേഷിക്കുകയാണ്.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.