Times Kerala

മലയിൻകീഴിൽ ബൈക്ക് യാത്രികനെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപിച്ചു

 
മലയിൻകീഴിൽ ബൈക്ക് യാത്രികനെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപിച്ചു

തിരുവനന്തപുരം: മലയിൻകീഴ് പാറപൊറ്റയിൽ ബൈക്ക് യാത്രികനായ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു. പാറപൊറ്റ സ്വദേശി വിവേകിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ വിവേകിനെ ഒളിഞ്ഞിരുന്ന സംഘം ചാടി വീണ് വാഹനം തടയുകയും കണ്ണിൽ മുളകുപൊടി വിതറിയ ശേഷം വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു.പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും കാലിനുമാണ് പരിക്ക്. ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിെലന്നും ആള് മാറിയുള്ള ആക്രമണം ആണോ എന്നും സംശയിക്കുന്നതായും മലയിൻകീഴ് പൊലീസ് പറഞ്ഞു.

Related Topics

Share this story