Times Kerala

ക്ഷീണിച്ചത് നമ്മള്‍ മാത്രമാണ്, വൈറസിന്റെ ഊര്‍ജം ചോര്‍ന്നിട്ടില്ല; ചില സംസ്ഥാനങ്ങൾ കോവിഡ് മൂന്നാം തരംഗത്തിന്റെ വക്കിലെന്നും കേന്ദ്രം

 
ക്ഷീണിച്ചത് നമ്മള്‍ മാത്രമാണ്, വൈറസിന്റെ ഊര്‍ജം ചോര്‍ന്നിട്ടില്ല; ചില സംസ്ഥാനങ്ങൾ കോവിഡ് മൂന്നാം തരംഗത്തിന്റെ വക്കിലെന്നും കേന്ദ്രം

ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും, ചില സംസ്ഥാനങ്ങൾ മൂന്നാം തരംഗത്തിന്റെ വക്കിലാണെന്നും കേന്ദ്ര സർക്കാറിന്റെ മുന്നറിയിപ്പ്. രണ്ടാം തരംഗ ഭീഷണി പൂർണമായും വിട്ടുമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും, ക്ഷീണിച്ചത് നമ്മള്‍ മാത്രമാണ്, വൈറസിന്റെ ഊര്‍ജം ചോര്‍ന്നിട്ടില്ലെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. അതേസമയം ഓക്‌സിജന്‍ പ്രതിസന്ധിയില്‍ ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ അവകാശ വാദത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കണക്കുകള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്‌ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഓക്‌സിജിന്‍ ലഭിക്കാതെ മരിച്ചവരുടെ വിവരം മൂന്നാഴ്‌ചക്കുള്ളില്‍ നല്‍കാനാണ് സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിവരം ലഭിക്കുകയാണെങ്കിൽ ഇത്തരത്തിൽ മരണപ്പെട്ട കോവിഡ് രോഗികളുടെ കണക്ക് വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും എന്നാണ് സൂചന.

Related Topics

Share this story