Times Kerala

‘കുരുതി’ ഒടിടി റിലീസിന്; ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റിൽ എത്തും

 
‘കുരുതി’ ഒടിടി റിലീസിന്; ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റിൽ എത്തും

കോൾഡ് കേസിന് പിന്നാലെ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം കുരുതിയും ഒടിടി പ്ലേറ്റ് ഫോമിൽ റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. വെറുപ്പ് ഒരു തരി മതി, തീയായി ആളി കത്താന്‍ എന്ന മാമുക്കോയയുടെ വാക്കുകളിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്. എന്നാല്‍ പൂര്‍ണ്ണമായും സിനിമയെ കുറിച്ചുള്ള ചിത്രം വ്യക്തമാക്കിയിട്ടില്ല.ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Related Topics

Share this story