Times Kerala

പിറന്നാൾ കേക്ക് മുറിച്ച് ദുൽഖർ, പുറകിൽ ഫോട്ടോഗ്രാഫറായി മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് ആരാധകർ

 
പിറന്നാൾ കേക്ക് മുറിച്ച് ദുൽഖർ, പുറകിൽ ഫോട്ടോഗ്രാഫറായി മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന്റെ പിറന്നാളാണ് ഇന്ന്. സിനിമ താരങ്ങൾ ഉൾപ്പടെ നടന് നിരവധിപ്പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത് . ഇപ്പോഴിതാ ദുൽഖറും മമ്മൂട്ടിയും ഒന്നിച്ചുളള ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ദുൽഖർ കേക്ക് മുറിക്കുന്നതും തൊട്ടുപുറകിലായി മമ്മൂട്ടി ക്യാമറ കൊണ്ട് ചിത്രം പകർത്തുന്നതുമാണ് ഫോട്ടോ. നിർമ്മാതാവ് ഷാജി നടേശൻ ഉൾപ്പടെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

Related Topics

Share this story