Times Kerala

പ്ലാറ്റിനം ഡേയ്സ് ഓഫ് മനോഹരമായി രൂപകൽപ്പന ചെയ്ത ലവ് ബാൻഡുകളുടെ ശേഖരം; നല്ല നാളെയിലേക്ക് നയിക്കുന്ന പ്രണയത്തെ ആഘോഷിച്ച്, പ്ലാറ്റിനം ഡേസ് ഓഫ് ലവ്

 
പ്ലാറ്റിനം ഡേയ്സ് ഓഫ് മനോഹരമായി രൂപകൽപ്പന ചെയ്ത ലവ്  ബാൻഡുകളുടെ ശേഖരം; നല്ല നാളെയിലേക്ക് നയിക്കുന്ന പ്രണയത്തെ ആഘോഷിച്ച്, പ്ലാറ്റിനം ഡേസ് ഓഫ് ലവ്

പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിന്റെ പ്രഭാവം എല്ലാവരേയും ബാധിച്ചു. ഇത് ആളുകളെ ഒരു ബ്രേക്കിംഗ് പോയിന്റിലേക്ക് കൊണ്ടുവരികയും വിവിധ സംവിധാനങ്ങളുടെ തകർച്ച കാരണം ഒരു നെഗറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആദ്യ തരംഗത്തിൽ താറുമാറായ ഭാവി പദ്ധതികൾ ഓരോന്നായി ശ്രദ്ധാപൂർവ്വം കെട്ടിപ്പടുത്തു വരവെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ അവയെല്ലാം നിഷ്പ്രഭമായി. വികാരങ്ങൾ, ദുഃഖം, ഉത്കണ്ഠ, ദേഷ്യം, നിരാശ എന്നിവയുടെ റോളർ കോസ്റ്ററായിരുന്നു നടന്നു കൊണ്ടിരുന്നത്. ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞതായതിനാൽ വിവാഹങ്ങൾ അനിശ്ചിതകാലത്തേക്ക് നീട്ടി വെയ്ക്കുന്ന സ്ഥിതിയായി. തങ്ങളുടെ പ്രണയം സൃഷ്ടിച്ച ബാന്ധവത്തിന്റെ തീക്ഷണത ഈ ദുർഘട സമയത്താണ് പലരും തിരിച്ചറിഞ്ഞത്. അവർ പരസ്പരം കൈകോർത്ത് നിന്നു, തന്റെ പങ്കാളി നേരിടുന്ന വൈകാരിക പ്രതിസന്ധി തിരിച്ചറിഞ്ഞ് അവരെ പ്രതീക്ഷയുടെ പൊൻകിരണങ്ങളിലേക്ക് അനുഭാവപൂർവ്വം കൈപിടിച്ച് നടത്തി.

ഇത്തരം വികാര വിക്ഷോഭങ്ങൾക്കിടയിലും ദൃഢനിശ്ചയത്തോടെ മുന്നേറാൻ ബലമേകിയ പ്രണയം, ശരിക്കുമൊരു അത്ഭുതം തന്നെയാണ്. തനതായ ഈ പ്രണയകഥയുടെ നേർസാക്ഷ്യമാണ് കടന്നു പോയ ഈ ഏതാനും ചില മാസങ്ങൾ. തനതായ പ്രണയത്തിന് പകരം നൽകേണ്ടത് തനാതായതും അനശ്വരവുമായ പ്ലാറ്റിനം മെറ്റലാണ്.

നക്ഷത്രങ്ങളിൽ ജനിച്ച്, 2 ബില്യൺ വർഷങ്ങൾക്ക് ഉൽക്കയായി ഭൂമിയിലേക്ക് എത്തിയ പ്ലാറ്റിനം അങ്ങേയറ്റം അപൂർവ്വമായ മെറ്റലാണ്. ഈ ലോഹത്തിന്റെ അന്തർലീനമായ സാന്ദ്രതയും ശക്തിയും കാരണം, രത്നക്കല്ലുകൾ ഇതിൽ വളരെ സുരക്ഷിതമായിരിക്കും, തേയ്മാനത്തെ പ്രതിരോധിക്കുന്നതിനാൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ആഭരണങ്ങൾ നിർമ്മിക്കാനാകുന്നു. പ്ലാറ്റിനം, ആഢ്യത്തമുള്ള ലോഹം തുരുമ്പെടുക്കാത്തതാണ്, ഒരിക്കലും മങ്ങുകയോ കളങ്കപ്പെടുകയോ ഇല്ല, കാലചക്രം മുന്നോട്ട് പോകുമ്പോഴും മാറ്റമില്ലാതെ തുടരുകയും സ്വാഭാവികമായ വെളുത്ത നിറം അതേപടി നിലനിൽക്കുകയും ചെയ്യുന്നു. ഈ സവിശേഷ ഗുണങ്ങൾ ഉൾക്കൊള്ളുന്ന, 95% ശുദ്ധമായ പ്ലാറ്റിനം ഉപയോഗിച്ച് രൂപകൽപ്പന ചെയ്യുന്ന, പ്ലാറ്റിനം ഗിൽഡ് ഇന്ത്യയിൽ നിന്നുള്ള പ്ലാറ്റിനം ലവ് ബാൻഡുകൾ പ്രണയത്തിന്റെ അടയാളമാണ്. വെല്ലുവിളികളിലൂടെ കടന്നുപോയി കൂടുതൽ ദൃഢമാകുന്നതും ഇന്ന് വളരെയധികം കാംക്ഷിക്കുന്നതും മൂല്യങ്ങളിൽ മുറുകെപിടിക്കുന്നതുമായതും പരസ്പര സഹാനുഭൂതിയുള്ളതുമായ പ്രണയത്തിന്റെ പ്രതിഫലനമാണിത്.

ഓരോ സെറ്റ് ലവ് ബാൻഡുകളുടെ ഡിസൈൻ രീതിയിൽ ആഖ്യാനത്തിൽ ജ്യോമെട്രിക് പാറ്റേണുകൾ, നേർത്ത അടയാളങ്ങൾ, സങ്കീർണ്ണമായ പ്രതിപാദ്യങ്ങൾ, വൃത്തിയുള്ള വരകൾ, വജ്രങ്ങളുടെ അലങ്കാരങ്ങൾ, ലോഹത്തിന്റെ രണ്ട് ടോൺ പ്ലേ എന്നിവ ഉൾപ്പെടുന്നു – കപ്പിൾസിന്റെ പ്രണയ യാത്രയുടെ കഥയാണ് ഈ ആഭരണം അടയാളപ്പെടുത്തുന്നത്. നിസ്സംശയമായി അപൂർവവും എല്ലായ്പ്പോഴും നല്ല നാളേയിലേക്ക് നയിക്കുന്നതുമായ ഒരു പ്രണയത്തിന്റെ നേർസാക്ഷ്യം!
ഞങ്ങളുടെ പ്രിയപ്പെട്ട ചില ആഭരണങ്ങളും ആ ഡിസൈനുകൾക്ക് പിന്നിലെ അർത്ഥവും ഇതാ:

ഒറ്റക്കല്ലുകളുടെ പൊരുത്തമുള്ള ലൈനുള്ള ഈ പ്ലാറ്റിനം ലവ് ബാൻഡുകൾ, പ്രകൃതിദത്തമായ വെളുപ്പ് നിറമുള്ള പ്ലാറ്റിനം കൂട്ടിയോജിപ്പിച്ചിരിക്കുന്നു – ഇവ ഒന്നിച്ച് തിളങ്ങുന്നു. നിങ്ങളിലെ നന്മയെ പരസ്പരം പങ്കിടാൻ സഹായിക്കുന്ന മൂല്യങ്ങളും ലക്ഷ്യങ്ങളും ഇത് ആഘോഷിക്കുന്നു.

ഈ പ്ലാറ്റിനം ലവ് ബാൻഡിലെ ഡിസൈൻ നിങ്ങൾ രണ്ടുപേരും പാതിവഴിയിൽ എങ്ങനെ കണ്ടുമുട്ടിയെന്നും പിന്നീട് പരസ്പരം എങ്ങനെ പിന്തുണയായി നിലനിൽക്കുന്നുവെന്നതിനെയും പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ അനശ്വര പ്രണയത്തെ സൂചിപ്പിക്കാൻ മനുഷ്യന് അറിയാവുന്നതിലും ഏറ്റവും ശക്തമായ ലോഹങ്ങളിലൊന്നിൽ രൂപകൽപ്പന ചെയ്ത ആഭരണം.

നിങ്ങൾ രണ്ടുപേരും ഒരുമിച്ചായിരിക്കുമ്പോഴാണ് കൂടുതൽ തിളക്കം – പ്രകൃതിദത്തമായ വെളുപ്പു നിറമുള്ള പ്ലാറ്റിനം വജ്രങ്ങളിലെ മികച്ചത് പുറത്തെടുക്കുന്നത് പോലെ, നിങ്ങൾ രണ്ടുപേരും പരസ്പരം പ്രോത്സാഹിപ്പിച്ച്, കൂടുതൽ തിളക്കമുള്ളവരാകുന്നു. ജ്യോമെട്രിക് പ്രതിപാദ്യങ്ങളും അതിശയകരമായ സ്പാർക്കിളറുകളും ഉള്ള ഈ പ്ലാറ്റിനം ലവ് ബാൻഡുകൾ നിങ്ങളുടെ അപൂർവ പ്രണയത്തിന്റെ തന്മയീഭാവമാണ്

ഈ ലവ് ബാൻഡുകൾ നിങ്ങൾ രണ്ടുപേരും എന്തായിരിക്കുന്നോ, അതിന്റെ പൂർണ്ണതയിൽ പകർത്തുന്നു. നിങ്ങളുടെ അപൂർവ പ്രണയം പോലെ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ഒരു ലോഹമായ പ്ലാറ്റിനത്തിൽ ക്രാഫ്റ്റ് ചെയ്തത്.

ഏറ്റവും ശക്തമായ ലോഹങ്ങൾക്ക് മാത്രം, അതായത് പ്ലാറ്റിനത്തിന് മാത്രം, പറയാൻ കഴിയുന്നതാണ് നിങ്ങളുടെ പ്രണയകഥ. പരസ്പരം തൂണുകളായി നിലനിൽക്കുന്നത് പോലെ, നിങ്ങൾ രണ്ടുപേരും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഉയർന്ന് വരുന്നു – ഈ പ്ലാറ്റിനം ലവ് ബാൻഡുകളിൽ സമാന്തരമായി നീങ്ങുന്ന ഉറച്ച ലൈനുകൾ നിങ്ങളുടെ പ്രണയത്തിന്റെ പ്രതീകമാണ്.

ശേഖരം ഇവിടെ ലഭ്യമാണ്: www.platinumdaysoflove.com

Related Topics

Share this story