Times Kerala

ഭാര്യ കൊലചെയ്യപ്പെട്ടു, ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ; ദമതികളുടെ മരണത്തിൽ അന്വേഷണം

 
ഭാര്യ കൊലചെയ്യപ്പെട്ടു, ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ; ദമതികളുടെ മരണത്തിൽ അന്വേഷണം

ഇടുക്കി: മാങ്കുളം ആനക്കുളത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം. നെടുമ്പാലപ്പുഴ ജോസ്, ഭാര്യ സെലിൻ എന്നിവരാണ് മരിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും പുറത്തു കാണാതെ വന്നതോടെ അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. ജോസിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഭാര്യ സെലിന്റെ തലയ്ക്കു മാരകമായി അടിയേറ്റിട്ടുണ്ട്. ഭാര്യയെ കൊലപെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 8 വർഷം മുമ്പുള്ള ഒരു അപകടത്തെ തുടർന്ന് മാനസിക ആസ്വാസ്ഥ്യം നേരിട്ടിരുന്ന ആളായിരുന്നു ജോസ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.

Related Topics

Share this story