Times Kerala

നീലച്ചിത്ര നിര്‍മാണം; രാജ് കുന്ദ്രക്ക് പിന്നാലെ നാല് പ്രൊഡ്യൂസര്‍മാര്‍ക്കെതിരെയും കേസ്

 
നീലച്ചിത്ര നിര്‍മാണം; രാജ് കുന്ദ്രക്ക് പിന്നാലെ നാല് പ്രൊഡ്യൂസര്‍മാര്‍ക്കെതിരെയും കേസ്

മുംബൈ: വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രക്കെതിരായ നീലച്ചിത്ര നിര്‍മാണ കേസില്‍ നടപടി കടുപ്പിച്ച് മുംബൈ ക്രംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് നടി ഗഹന വസിഷ്ടിനും ഹോട്ട് ഷോട്ട് ആപ്പിലെ മറ്റ് നാല് പ്രൊഡ്യൂസര്‍മാര്‍ക്കെതിരെയുമാണ് ഇപ്പോൾ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.മാല്‍വാണി പൊലീസ് സ്റ്റേഷനിലാണ് കേസ്. നീല ചിത്രത്തില്‍ അഭിനയിക്കാനാവശ്യപ്പെട്ടു എന്ന് കാണിച്ച് നടനും മോഡലുമായ യുവാവ് നല്‍കിയ പരാതിയിലാണ് പുതിയ എഫ്‌ഐആർ. അതേസമയം അടിയന്തര വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന രാജ് കുന്ദ്രയുടെ  ഹർജി പരിഗണിക്കാൻ കഴിയില്ലെന്നാണ് മുംബൈ ഹൈക്കോടതിയുടെ നിലപാട്. ജൂലൈ 19നാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Related Topics

Share this story