Times Kerala

പ്രസവ വേദനയിൽ പുളഞ്ഞ യുവതിക്ക് ഒടുവിൽ പൊലീസ് വാഹനത്തിൽ സുഖപ്രസവം

 
പ്രസവ വേദനയിൽ പുളഞ്ഞ യുവതിക്ക് ഒടുവിൽ പൊലീസ് വാഹനത്തിൽ സുഖപ്രസവം

ആലപ്പുഴ : പ്രസവവേദനയിൽ പുളഞ്ഞ യുവതിക്ക് ഒടുവിൽ പൊലീസ് വാഹനത്തിൽ സുഖപ്രസവം.ആലപ്പുഴ പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മണ്ണഞ്ചേരി സ്വദേശിനി ആതിരയാണു വാഹനത്തിൽ വച്ച് പ്രസവിച്ചത്. അതേസമയം, അമ്മയും കുഞ്ഞും ആശുപത്രിയിൽ സുരക്ഷിതരാണ്. പ്രസവ വേദന ഉണ്ടായതിനെ തുടര്‍ന്ന് മണ്ണഞ്ചേരി തമ്ബകച്ചുവട് നിന്നു പിതാവ് രാജേഷിന്റെ ഓട്ടോറിക്ഷയിലാണ് ആതിരയെ ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ജില്ലാ കോടതിക്കു മുന്നിലെത്തിയപ്പോള്‍ യുവതിക്കു പ്രസവവേദന ശക്തമായി. ഇതോടെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടി.വിവരം അറിഞ്ഞ പൊലീസുകാര്‍ ആതിരയെ പൊലീസ് വാഹനത്തിലേക്കു മാറ്റി.എന്നാല്‍ ആശുപത്രിയില്‍ എത്തുമ്ബോഴേക്കും യുവതി പ്രസവിച്ചിരുന്നു.

Related Topics

Share this story