Times Kerala

നിര്‍ത്തിയിട്ട ബസ്സില്‍ ട്രക്കിടിച്ചു, വഴിയരികില്‍ കിടന്നുറങ്ങിയ 18 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് ബിഹാർ സ്വദേശികൾ

 
നിര്‍ത്തിയിട്ട ബസ്സില്‍ ട്രക്കിടിച്ചു, വഴിയരികില്‍ കിടന്നുറങ്ങിയ 18 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് ബിഹാർ സ്വദേശികൾ

ലക്നൗ: അമിതവേഗതയിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ ഇടിച്ച് ബസ്സിന് മുന്നില്‍ റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 പേർക്ക് ദാരുണാന്ത്യം. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം.ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.ഹരിയാണയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ദേശീയപാതയില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയി. ഇതോടെ യാത്ര മുടങ്ങിയതിനെതുടര്‍ന്ന് തൊഴിലാളികള്‍ ബസ്സില്‍ നിന്നിറങ്ങി റോഡരികില്‍ കിടന്നുറങ്ങുകയായിരുന്നു.ബസ്സിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുളള ശ്രമം ഇപ്പോഴും തുടരുകയാണ്.

Related Topics

Share this story