Times Kerala

ടോക്കിയോ ഒളിംപിക്‌സ്; ബാഡ്മിന്റണിൽ പ്രീ ക്വാർട്ടറിൽ കടന്ന് പി വി സിന്ധു

 
ടോക്കിയോ ഒളിംപിക്‌സ്; ബാഡ്മിന്റണിൽ പ്രീ ക്വാർട്ടറിൽ കടന്ന് പി വി സിന്ധു

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി വി സിന്ധു വനിതാ വിഭാഗം ബാഡ്മിന്റൺ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. നിലവിലെ വെള്ളിമെഡൽ ജേതാവായ സിന്ധു ഹോങ്കോങ്ങിന്റെ ചെയുങ് നാൻ യി പരാജയപ്പെടുത്തിയാണ് പ്രീക്വാർട്ടറിൽ കടന്നത്.

നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു സിന്ധുവിന്റെ വിജയം. സ്കോർ: 21-9, 21-16. ഗ്രൂപ്പ് ജെ യിലെ ജേതാവായാണ് സിന്ധുവിന്റെ പ്രീക്വാർട്ടർ പ്രവേശനം. ടോക്കിയോ ഒളിംപിക്‌സ്; ബാഡ്മിന്റണിൽ പ്രീ ക്വാർട്ടറിൽ കടന്ന് പി വി സിന്ധുസിന്ധുവിനെതിരെ കാര്യമായ വെല്ലുവിളിയുയർത്താൻ ചെയുങിന് സാധിച്ചില്ല. വെറും 35 മിനിറ്റിനുള്ളിൽ മത്സരം അവസാനിച്ചു.

Related Topics

Share this story