Times Kerala

ടോക്കിയോ ഒളിംപിക്‌സ്; ഹോക്കിയിൽ തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ വനിതകൾ

 
ടോക്കിയോ ഒളിംപിക്‌സ്; ഹോക്കിയിൽ തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ വനിതകൾ

ടോക്കിയോ ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യൻ വനിതകളുടെ പരാജയപരമ്പര തുടരുന്നു. ഒളിംപിക്സിൽ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇന്ത്യ നേരിട്ടത്. പൂൾ എ യിൽ ഇന്ന് നടന്ന മത്സരത്തിൽ ബ്രിട്ടനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇന്ത്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രിട്ടൺ പരാജയപ്പെടുത്തിയത്. ബ്രിട്ടണിന്റെ മികച്ച പ്രകടനത്തിന് മുൻപിൽ പിടിച്ചു നില്ക്കാൻ റാണി രാംപാലിനും സംഘത്തിനും കഴിഞ്ഞില്ല. ടോക്കിയോ ഒളിംപിക്‌സ്; ഹോക്കിയിൽ തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ വനിതകൾബ്രിട്ടന് വേണ്ടി ഹന്നാ മാർട്ടിൻ ഇരട്ടൽഗോളുകൾ നേടിയപ്പോൾ ലില്ലി ഔസ്ലി, ഗ്രേസ് ബാൽസ്ഡാൻ എന്നിവർ ഓരോ ഗോളുകൾ നേടി. ശർമിള ദേവിയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. ടോക്കിയോ ഒളിംപിക്‌സ്; ഹോക്കിയിൽ തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ വനിതകൾപൂൾ എയിൽ ഇന്ത്യ അവസാന സ്ഥാനത്താണ്. നേരത്തെ ജർമനിയോടും നെതർലാൻഡിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. അടുത്ത മത്സരത്തിൽ അയർലന്റാണ് ഇന്ത്യയുടെ എതിരാളി.

Related Topics

Share this story