Times Kerala

കേരളത്തില്‍ ചെറുകിട ആശുപത്രികള്‍ ഒന്നടങ്കം വാക്സിനേഷന്‍ പദ്ധതിയിൽ നിന്നും പുറത്തായി

 
കേരളത്തില്‍ ചെറുകിട ആശുപത്രികള്‍ ഒന്നടങ്കം വാക്സിനേഷന്‍ പദ്ധതിയിൽ നിന്നും പുറത്തായി

കോഴിക്കോട്: കേരളത്തില്‍ സ്വകാര്യ മേഖലയിലും വാക്സിനേഷന്‍ പാളുന്നു. വാക്സീന്‍ പദ്ധതിയില്‍ ചെറുകിട ആശുപത്രികള്‍ ഒന്നടങ്കം പുറത്തായി. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള നാല് മാസക്കാലം സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും കൈകോര്‍ത്ത് കൊവിഡ് വാക്സിനേഷന്‍ നടത്തിയിരുന്നു.

എന്നാല്‍ രണ്ടാം തംരംഗം തുടങ്ങിയതോടെ ചെറുകിട സ്വകാര്യ ആശുപത്രികളെല്ലാം വാക്സീന്‍ പദ്ധതിയില്‍ നിന്ന് പുറത്തായി. വിനയായത് 6000 ഡോസ് ഒന്നിച്ചു വാങ്ങണമെന്ന കമ്പനികളുടെ നിബന്ധനാണ് .

നിലവില്‍ 6000ഡോസ് വാക്സിനെങ്കിലും ഓര്‍ഡര്‍ ചെയ്യുന്ന ആശുപത്രികള്‍ക്കേ വാക്സീന്‍ അനുവദിക്കുന്നുമുളളൂ. 6000ഡോസ് ബുക്ക് ചെയ്യാന്‍ 38 ലക്ഷത്തോളം രൂപ മുന്‍കൂര്‍ ആയി അടയ്ക്കുകയും വേണം. അതിനാൽ തന്നെ ചെറുകിട ആശുപത്രികള്‍ ഇതിൽ നിന്ന് പുറത്തായിരിക്കുകയാണ്.

Related Topics

Share this story