Times Kerala

ഇന്ന് സോണിയ – മമത കൂടിക്കാഴ്ച: ലക്ഷ്യം പ്രതിപക്ഷ ഐക്യം

 
ഇന്ന് സോണിയ – മമത കൂടിക്കാഴ്ച: ലക്ഷ്യം പ്രതിപക്ഷ ഐക്യം

ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കമാണ് മമത ബാനര്‍ജിയും സോണിയയുമായുള്ള ചര്‍ച്ച എന്നാണ് നിഗമനം. കൂടാതെ ശരദ് പവാര്‍ അടക്കമുള്ള മറ്റ് പ്രതിപക്ഷ നേതാക്കളെയും മമത കാണുന്നുണ്ട്.

മമത ബാനര്‍ജി പെഗാസസ് വിഷയത്തില്‍ ജുഡീഷ്യൽ അന്വേഷണ പ്രഖ്യാപനം  ഉള്‍പ്പെടെ കേന്ദ്രവുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ശക്തമാക്കാൻ പ്രതിപക്ഷ നേതാക്കളെയും കണ്ട് കൂടതല്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തന സാധ്യതകള്‍ തേടുകയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമത ബാനർജിയും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ പെ​ഗാസസ് വിവാദവും കൊവിഡ് പ്രതിരോധനത്തിൽ ബം​ഗാളിനെ കേന്ദ്ര സ‍ർക്കാർ അവ​ഗണിച്ചതും ചർച്ച ആയി എന്നാണ് സൂചന.

പെഗാസസ് വിവാദത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് മമത ആവശ്യപ്പെട്ടതായും സൂചനകളുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം മമത മാധ്യമങ്ങളോട് പറഞ്ഞത് പശ്ചിമ ബംഗാളിന് കൂടുതൽ വാക്സീൻ ഡോസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നാണ് .

Related Topics

Share this story