Times Kerala

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്ന യുവാവ് ജീവനൊടുക്കി

 
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്ന യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ചെക്കാലമുക്കിൽ റിയാസിന്റെ മകൻ ഇമ്രാൻ(21) വീടിനുള്ളിൽ തൂങ്ങി മരിച്ചു. ഇമ്രാൻ ഓണ്‍ലൈന്‍ ഗെയിമുകൾക്ക് അടിമ ആയിരുന്നു എന്നാണ് മാതാപിതാക്കളുടെ മൊഴി.

ഇമ്രാന്‍റെ മൊബൈൽ ഫോണ്‍ കസ്റ്റഡിയിൽ എടുത്തു. മുറിയടച്ചിരുന്നാണ് മുഴുവൻ സമയവും ഇമ്രാൻ ഗെയിമുകൾ കളിച്ചിരുന്നതെന്ന്  മാതാപിതാക്കള്‍ മൊഴി നല്‍കി. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേയ്ക് മാറ്റി.

Related Topics

Share this story