Times Kerala

മരംകൊള്ള :ഹൈകോടതിയുടെ വിമർശനത്തിലും രാഷ്ട്രീയ നേതാക്കളെ സംരക്ഷിച്ചു റവന്യു വകുപ്പ്

 
മരംകൊള്ള :ഹൈകോടതിയുടെ വിമർശനത്തിലും രാഷ്ട്രീയ നേതാക്കളെ സംരക്ഷിച്ചു റവന്യു വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ മ​രം​മു​റി​യി​ൽ സ​ർ​ക്കാ​റി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ​നി​ന്ന്​ വിമർശനങ്ങൾ തുടരുമ്പോഴും റ​വ​ന്യൂ വ​കു​പ്പ് രാ​ഷ്​​ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ നേ​തൃ​ത്വ​ത്തെ സം​ര​ക്ഷി​ക്കുന്നു​ .കൊ​ള്ള അ​ര​ങ്ങേ​റി​യ​ത് റ​വ​ന്യൂ വ​കു​പ്പിൻ്റെ പൂ​ർ​ണ അ​ധി​കാ​ര​മു​ള്ള റ​വ​ന്യൂ പ​ട്ട​യ ഭൂ​മി​യി​ലാ​ണ്​ .കോ​ടി​ക​ളു​ടെ തേ​ക്കും ഈ​ട്ടി​യും മു​റി​ച്ചു​ ക​ട​ത്തി​യ​ത് മുൻ റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​രൻ്റെ നി​ർ​ദേ​ശ പ്ര​കാ​രം റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ. ​ജ​യ​തി​ല​ക്​ പു​റ​ത്തി​റ​ക്കി​യ ഉത്തരവിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ .

നി​യ​മ​വും ച​ട്ട​വും മ​റി​ക​ട​ന്ന്​ പ​ട്ട​യ​ഭൂ​മി​യി​ൽ​നി​ന്ന്​ മ​രം മു​റി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി കുറ്റകരമെന്നാണ് ഹൈ​കോ​ട​തി ചൂണ്ടിക്കാട്ടിയത്.1964 ലെ ​ഭൂ​മി പ​തി​വ്​ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യി​ൽ അ​നു​മ​തി​യി​ല്ലാ​ത്ത മ​ര​ങ്ങ​ൾ മു​റി​ച്ച​ത്​ റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ 24 ലെ ​ഉ​ത്ത​ര​വ്​ പ്ര​കാ​ര​വും, മു​ൻ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​രൻ്റെ നി​ർ​ദേ​ശ പ്ര​കാ​ര​വു​മാ​യി​രു​ന്നെ​ന്ന്​ തെ​ളി​ഞ്ഞ​താ​ണ്. എന്നിട്ടും, റ​വ​ന്യൂ സെ​ക്ര​ട്ട​റി​യെ മാറ്റാതെ​ അ​ന്വേ​ഷ​ണം തുടരുകയാണ്.

Related Topics

Share this story